ഹാര്‍ദിക് വെറും 21 ബോളില്‍ ഏഴു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 60 റണ്‍സോടെ പുറത്താവാതെ നിന്നു. അവസാന അഞ്ചോവറില്‍ 79 റണ്‍സാണ് മുംബൈ വാരിക്കൂട്ടിയത്. 17 ഓവര്‍ കഴിയുമ്പോള്‍ നാലിന് 138 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. വെറും 20 പന്തിലാണ് ഹാര്‍ദിക് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.